Life Mission - Home
life Tree Mountain

 • Sarada Muraleedharan, Principal Secretary, LSGD

  ശ്രീമതി ശാരദ മുരളീധരൻ IAS

  അഡിഷണൽ ചീഫ് സെക്രട്ടറി (തദ്ദേശസ്വയംഭരണ വകുപ്പ്)

 • P B Nooh IAS, CEO LIFE Mission

  ശ്രീ.പി ബി നൂഹ് IAS

  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
  ലൈഫ് മിഷന്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും, സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഭവന പദ്ധതികള്‍

ഉത്തരവുകള്‍

പതിവ് ചോദ്യങ്ങള്‍

യോഗ തീരുമാനങ്ങള്‍

അപ്പീല്‍

സര്‍വ്വേ വിശകലനം

തൊഴിൽ അവസരങ്ങൾ

ലൈഫ് മിഷൻ


ആമുഖം

സാമൂഹികവികസനത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടു പോകാവുന്ന നി‍ർധനരേയും അഗതികളേയും നവകേരളനിർമ്മിതിയിൽ പൊതുധാരയോടൊപ്പം ചേർക്കുന്നതിന് ആദ്യം വേണ്ടത് അവരുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തുകയാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ്, നമ്മുടെ നാട്ടിലെ സ്വന്തമായി വീടുവയ്ക്കാൻ ശേഷിയില്ലാത്തവ‍ർക്കു വീടും അവരിൽ തന്നെ തീ‍ർത്തും പിന്നോക്കാവസ്ഥയിലുള്ളവർക്ക് ഉപജീവനമാ‍ർഗ്ഗവും സ്വന്തമായി അധ്വാനിക്കാൻ പോലുമാകാത്തവ‍‍ർക്ക് സാമൂഹ്യസുരക്ഷാ പദ്ധതികളും ഉറപ്പാക്കുന്ന പുനരധിവാസ പദ്ധതിയായി LIFE (Livelihood, Inclusion and Financial Empowerment) മിഷനു സ‍ർക്കാർ രൂപം നൽകിയിട്ടുള്ളത്.
മുൻ പദ്ധതികളിൽ ആരംഭിച്ച് പണിപൂർത്തീകരിക്കാനാകാതെ പോയിട്ടുള്ള ഭവനങ്ങളുടെ പൂർത്തീകരണം, സ്വന്തമായി ഭൂമിയുള്ള ഭവനരഹിത‍ർക്ക് ഭവന നിർമ്മാണ ധനസഹായം, ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന് പൊതുവുടമസ്ഥതയിലുള്ള ഭവനസമുച്ചയ നി‍ർമ്മാണം, വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണ സഹായം എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് LIFE മിഷൻ പദ്ധതി നിർവ്വഹണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ലൈഫ് മിഷൻ വഴി 400000 രൂപയാണ് ഭവനനിർമാണത്തിനു ധനസഹായമായി ഗുണഭോക്താക്കൾക്ക് നൽകുന്നത് .

ലക്‌ഷ്യം

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് വെച്ചു കൊടുക്കുവാനും തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദൗത്യമാണ് ലൈഫ് (LIFE – Livelihood, Inclusion, Financial Empowerment) മിഷന്‍. സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സാമൂഹികക്ഷേമ പദ്ധതികളുടെയും പ്രയോജനം ഗുണഭോക്താക്കളില്‍ കേന്ദ്രീകരിക്കാനുതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതും ഈ ദൗത്യത്തിന്റെ ഉദ്ദേശങ്ങളില്‍ പെടുന്നു. നാലു വിധത്തിലുള്ള ഗുണഭോക്താക്കളെയാണ് ഈ ദൗത്യം അഭിസംബോധന ചെയ്യുന്നത്.

1.ഭൂമിയുള്ള ഭവനരഹിതര്‍
2.നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായ വീടുപണി പൂര്‍ത്തിയാകാത്തവര്‍
3.പുറമ്പോക്കിലും തീരത്തും തോട്ടം മേഖലയിലും താല്‍കാലിക വീടുള്ളവര്‍
4.ഭൂമിയേ ഇല്ലാത്തവര്‍.

ആകെയുള്ള ഭവനരഹിതരില്‍ 10.4 ശതമാനത്തോളം വരുന്നതാണ് ആദ്യത്തെ രണ്ടു വിഭാഗങ്ങള്‍. ഇവരുടെ ഭവനനിര്‍മാണത്തിനാവശ്യമായ തുക പിഡബ്ല്യുഡി ഷെഡ്യൂള്‍ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും.
ഭൂരഹിതരായ ഭവനരഹിതരില്‍ അമ്പത് ശതമാനത്തോളം 5 കോര്‍പറേഷനുകള്‍, 16 മുനിസിപ്പാലിറ്റികള്‍, 43 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കും അതുപോലെതന്നെ പുറമ്പോക്കില്‍ താല്‍ക്കാലിക വീടുള്ളവര്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കി പുനഃരധിവസിപ്പിക്കും. ഇവരുടെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ മറ്റ് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇവിടങ്ങളില്‍ ലഭ്യമാക്കും. ഏറ്റവും കൂടുതല്‍ ഭൂരഹിത ഭവന രഹിതരുള്ള 64 തദ്ദേശ സ്വയംഭരണപ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ജീവിതവും ഉപജീവനവും, സാമൂഹിക സുരക്ഷയും ഒന്നിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങൾ നിര്‍മ്മിച്ച് നല്‍കാനായാൽ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

മിഷന്‍ ഘടന

അധ്യക്ഷന്‍
മുഖ്യമന്ത്രി
സഹ അധ്യക്ഷന്‍
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
ഉപ അധ്യക്ഷന്‍
ധനകാര്യം ഭവന നിര്‍മ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴില്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പ് മന്ത്രിമാര്‍
പ്രത്യേക ക്ഷണിതാവ്
പ്രതിപക്ഷ നേതാവ്
മിഷന്‍ സെക്രട്ടറി
തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
മിഷന്‍ അംഗങ്ങള്‍
ചീഫ് സെക്രട്ടറി

ഗുണഭോക്താക്കള്‍

പദ്ധതിയുടെ ഗുണഭോക്താക്കള്‍
 • ഭൂമിയുള്ള ഭവന രഹിതര്‍
 • ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍
 • പുറമ്പോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍.
 • ഭൂരഹിത-ഭവന രഹിതര്‍

ഗുണോക്താക്കളെ കണ്ടെത്തുന്ന നടപടിക്രമം

2011-ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സര്‍വ്വേ അടിസ്ഥാനമാക്കും ഈ സര്‍വ്വേയില്‍ ഭവനരഹിതര്‍ എന്നു കണ്ടെത്തിയവരുടെ കാര്യത്തില്‍ നേരിട്ടു സര്‍വ്വേ നടത്തി ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കും
സര്‍വേയ്ക്കുള്ള ചുമതല കുടുംബശ്രീക്ക് ആയിരിക്കുക്ല. ആയത് കുടുംബശ്രീയുടെ സംഘടന സംവിധാനം ഉപയോഗിച്ച് നടത്തേണ്ടതാണ്
ആദിവാസി മേഖലയില്‍ കുടുംബശ്രീ സംവിധാനം ശക്തമല്ല എങ്കില്‍ പട്ടിക വര്‍ഗ്ഗ പ്രമോട്ടര്‍മാരെ ഉപയോഗിക്കുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുളള എസ്.ഇ.സി.സി വിവരങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയ്യാറാക്കിയിട്ടുളള ഭവനരഹിതരുടെ പട്ടിക, നഗരങ്ങളില്‍ പി.എം.എ.വൈക്ക് തയ്യാറാക്കിയ പട്ടിക, എന്നിവ പരിശോധനക്കായി കുടുംബശ്രീക്ക് കൈമാറേണ്ടതാണ്. പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളെ നേരില്‍ കണ്ട് യഥാര്‍ത്ഥവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും അത്തരത്തില്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറേണ്ടതാണ്. സര്‍വേയുടെ മേല്‍പരിശോധനയ്ക്കായുളള ചുമതല ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കായിരിക്കുന്നതാണ് (വി.ഇ.ഒ, ജെ.എച്ച്.ഐ തുടങ്ങിയവര്‍). ഇവര്‍, എല്ലാ സര്‍വ്വേ വിവരങ്ങളും ക്രോസ് ചെക്ക് ചെയ്യേണ്ടതും അത്തരത്തില്‍ പരിശോധിച്ച് അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ വന്നിട്ടില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്
ഇത്തരത്തില്‍ ലഭ്യമാകുന്ന സര്‍വേ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ അധിസ്ഥിത വിവരശേഖരത്തിലേക്ക് വിന്യസിപ്പിക്കേണ്ടതാണ്. പ്രസ്തുത വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായിരിക്കുക്ല. ഇതിന്‍റെ ചുമതല കുടുംബശ്രീക്കും ഗ്രാമ വികസന കമ്മീഷണര്‍ക്കും ആയിരിക്കും സര്‍വേ വിവരങ്ങള്‍ ആക്ഷേപം സ്വീകരിക്കുന്നതിനായി വെബ്സൈറ്റിലും പകര്‍പ്പുകള്‍ പഞ്ചായത്ത്/വില്ലേജ് ഓഫീസ് തലത്തിലും പ്രസിദ്ധീകരിക്കും.
ആക്ഷേപം സ്വീകരിക്കുന്നതിന് പഞ്ചായത്ത്തലത്തില്‍ സംവിധാനം ഉണ്ടായിരിക്കും. ആക്ഷേപം ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ നേരിട്ട് കേട്ട് തീര്‍പ്പാക്കും. വിട്ടുപോയവരെ ഉള്‍പ്പെടുത്തുന്നതിന് സൗകര്യമുണ്ടായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പട്ടിക ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന്‍റെ ചുമതല ജില്ലാ മിഷന് ആയിരിക്കും. ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ കേട്ടശേഷം തയ്യാറാക്കുന്ന ഗുണഭോക്ത്യ പട്ടിക പഞ്ചായത്ത്/ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കും.
ഇതില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജില്ലാതല സമിതിക്ക് ആക്ഷേപം നല്‍കാവുന്നതാണ്. ആര്‍.ഡി.ഒ/സബ് കളക്ടര്‍, അസി.കളക്ടര്‍ എന്നിവര്‍ ഇത് പരിശോധിച്ച് പട്ടിക അന്തിമമാക്കും. (Second Appeal) സര്‍വേ നടപടികള്‍ ഫെബ്രുവരി 15-നു മുമ്പായി പൂര്‍ത്തീകരിച്ച് അന്നുതന്നെ ആദ്യ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്. അന്തിമ പട്ടിക മാര്‍ച്ച് 31-ന് മുമ്പായി പ്രസിദ്ധീകരിക്കും. സര്‍വേയുടെയും, ഡാറ്റാ എന്‍ട്രിയുടെയും ചുമതല കുടുംബശ്രീക്കായിരിക്കുന്നതാണ്. ആക്ഷേപം കേള്‍ക്കുന്നതിനും പട്ടിക അന്തിമമാക്കുന്നതിന്‍റെയും പൂര്‍ണ ചുമതല ജില്ലാമിഷനുകള്‍ക്ക് ആയിരിക്കും.
ഓരോ ഘട്ടത്തിലും പുതുതായി കൂട്ടിചേര്‍ക്കുന്നവരുടെയും, ഒഴിവാക്കുന്നവരുടെയും പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കും. ഒഴിവാക്കുന്നതിന്‍റെയും കൂട്ടിച്ചേര്‍ക്കുന്നതിന്‍റെയും കാരണം രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.

മുന്‍ഗണനാക്രമം
 • മാനസിക വെല്ലുവിളി നേരിടുന്നവര്‍/അന്ധര്‍/ശരീരിക തളര്‍ച്ച സംഭവിച്ചവര്‍ .
 • അഗതികള്‍
 • അംഗവൈകല്യമുള്ളവര്‍
 • ഭിന്നലിംഗക്കാര്‍
 • ഗുരുതര/മാരകരോഗമുള്ളവര്‍
 • അവിവാഹിതരായ അമ്മമാര്‍
 • രോഗം/അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്‍െത്താന്‍ പ്രാപ്തിയില്ലാത്തവര്‍
 • വിധവകള്‍, എന്നിവര്‍ക്ക് മുന്‍ഗണന

ഡാഷ്‌ബോർഡ് - ഘട്ടം II


State Eligible Beneficiaries
HUDCO Fund Released Status
State Approved Beneficiaries
State House Construction Status

സംസ്ഥാനതല റിപ്പോർട്ടുകൾ

 
State Level Information - Beneficiary List
Corporation
Municipality
Panchayat
Total

ഗാലറി

സമീപിക്കുക

©2024 Official website of LIFE Mission, Government of Kerala  Ver:

Developed & Maintained by Information Kerala Mission